കാല്‍പന്തുകളിയുടെ മഹാമാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യയൊരുങ്ങി. നാലു വര്‍ഷം നീണ്ട ഫുട്‌ബോള്‍ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30ന് റഷ്യയില്‍ പന്തുരുളും. ഇനിയുള്ള ഒരു മാസത്തോളം ലോകം ഒറ്റക്കെട്ടായി ഒരേ മനസ്സോടെ ഒരു പന്തിന്റെ പിറകെ പായും